/sathyam/media/media_files/BN75Zc7sI0pPQYp5NqFK.jpg)
ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷമായ 272ല്‍ എത്താന്‍ സാധിക്കില്ലെന്ന സൈഫോളജിസ്റ്റ് യോഗേന്ദ്ര യാദവിന്റെ പ്രവചനം തന്നെ ആകര്‍ഷിച്ചതായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ബി.ജെ.പിക്ക് 250-ല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കില്ലെന്നും ഭരണവിരുദ്ധ ഘടകം പരിഗണിച്ചാല്‍ 230-ലേക്ക് താഴുമെന്നും യാദവ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പ്രവചിച്ചിരുന്നു.
യാദവിന്റെ അഭിപ്രായത്തില്‍ ബിജെപിയുടെ സഖ്യകക്ഷികള്‍ 35 മുതല്‍ 40 വരെ സീറ്റുകള്‍ നേടിയേക്കാം. പാര്‍ട്ടിക്ക് കേവലം 230 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂവെങ്കില്‍ സഖ്യകക്ഷികള്‍ക്ക് ഭൂരിപക്ഷമായ 272 കടക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന് 2019ലെ പ്രകടനം മെച്ചപ്പെടുത്താന്‍ കഴിയുമെന്നും മൂന്നക്കത്തില്‍ എത്താന്‍ സാധ്യതയുണ്ടെന്നും യാദവ് പ്രവചിച്ചു. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനമാണ് കോണ്‍ഗ്രസിനുള്ളത്.
അവര്‍ക്ക് കുറഞ്ഞത് 90 മുതല്‍ 100 വരെ സീറ്റുകളെങ്കിലും ഞാന്‍ പ്രവചിക്കും. ബിജെപിക്കെതിരെ ശക്തമായ അടിയൊഴുക്കിന്റെ സാഹചര്യത്തില്‍ അവര്‍ക്ക് 120 സീറ്റുകള്‍ വരെ ലഭിക്കുമെന്നും യാദവ് അഭിമുഖത്തില്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us