Advertisment

ഇന്ത്യയിലേക്കുള്ള ചരക്ക് കപ്പൽ ഹൂതികൾ പിടിച്ചെടുത്തതായി ഇസ്രയേൽ

New Update
Project

ഡല്‍ഹി: ഇന്ത്യയിലേക്കുള്ള ചരക്ക് കപ്പല്‍ ഹൂതികള്‍ പിടിച്ചെടുത്തതായി ഇസ്രയേല്‍. ഇന്ത്യയിലെ പീപ്പവാവ് തുറമുഖത്തെയ്ക്ക് പുറപ്പെട്ട കപ്പലാണ് ചെങ്കടലില്‍ വെച്ച് ഹൂതികള്‍ പിടിച്ചെടുത്തത്.

കപ്പലില്‍ ബള്‍ഗേറിയ, ഫിലിപ്പൈന്‍സ്, മെക്സിക്കോ, ഉക്രൈന്‍ അടക്കമൂള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 25 ജീവനക്കാരാണ് ഉള്ളത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബന്‍ചമിന്‍ നെതന്യാഹുവിന്റെ ഒഫിസാണ് ചരക്ക് കപ്പല്‍ പിടിച്ചെടുത്തത് അറിയിച്ചത്.

ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള കപ്പല്‍ ജപ്പാന്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഒടുവിലായി ലഭിക്കുന്ന വിവരം പ്രകാരം തുര്‍ക്കിയിലെ കോര്‍ഫെസിനോടടുത്തായിരുന്നു കപ്പല്‍.

Advertisment