കാര്‍ കനാലിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു, ഒരാള്‍ക്ക് പരിക്കേറ്റു

സിവില്‍ എഞ്ചിനീയര്‍ രാജേന്ദ്ര ജഗന്നാഥ് പാട്ടീല്‍ (60), ഭാര്യ സുജാത പാട്ടീല്‍ (55), ഇവരുടെ മകള്‍ പ്രിയങ്ക ഖരാഡെ (30), കൊച്ചുമക്കളായ ധ്രുവ (3), രാജിവി (2), ഒരു വയസ്സുള്ള കാര്‍ത്തികി എന്നിവരാണ് കൊല്ലപ്പെട്ടത്

New Update
car Untitled4df54.jpg

ഡല്‍ഹി: മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ 12.30ഓടെ ചിഞ്ചാനി ഭാഗത്തെ തകാരി കനാലിലേക്ക് ആള്‍ട്ടോ കാര്‍ മറിഞ്ഞാണ് സംഭവം.

Advertisment

സിവില്‍ എഞ്ചിനീയര്‍ രാജേന്ദ്ര ജഗന്നാഥ് പാട്ടീല്‍ (60), ഭാര്യ സുജാത പാട്ടീല്‍ (55), ഇവരുടെ മകള്‍ പ്രിയങ്ക ഖരാഡെ (30), കൊച്ചുമക്കളായ ധ്രുവ (3), രാജിവി (2), ഒരു വയസ്സുള്ള കാര്‍ത്തികി എന്നിവരാണ് കൊല്ലപ്പെട്ടത്. മറ്റൊരു മകള്‍ സ്വപ്നലി ഭോസാലെ (30) യ്ക്ക് അപകടത്തില്‍ പരിക്കേറ്റു.

അപകട കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം തുടരുകയാണ്. 

മറ്റൊരു സംഭവത്തില്‍, അമരാവതിയില്‍ ഒരു കാര്‍ ബൈക്കില്‍ ഇടിച്ച് 64 കാരനായ ഒരാള്‍ മരിച്ചു. അമിതവേഗതയില്‍ വന്ന കാര്‍ ഇരുചക്രവാഹനത്തില്‍ ഇടിക്കുകയും അപകടത്തില്‍പ്പെട്ട 64 കാരനായ ഭീംസെന്‍ റോഡിലേക്ക് തെറിച്ചുവീഴുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം.

ഭീംസെനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അതേസമയം, കാര്‍ ഡ്രൈവറും കാറിലുണ്ടായിരുന്നവരും ഇപ്പോഴും ഒളിവിലാണ്.

Advertisment