/sathyam/media/media_files/ie12aLWJUw4W7E6pdqvc.jpg)
ജമ്മു: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ഗുന്ധ ഖവാസ് ഗ്രാമത്തില്‍ ഭീകരാക്രമണം നടന്നത് ശൗര്യചക്ര അവാര്‍ഡ് ജേതാവിന്റെ വീടിന് സമീപമെന്ന് റിപ്പോര്‍ട്ട്.
ശൗര്യചക്ര പുരസ്‌കാര ജേതാവ് പര്‍ഷോതം കുമാറിന്റെ വീടിന് സമീപം സ്ഥാപിച്ച സുരക്ഷാ സേനയുടെ പോസ്റ്റിന് നേരെയാണ് ഭീകരര്‍ തിങ്കളാഴ്ച രാവിലെ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരു സൈനികനും ഒരു സാധാരണക്കാരനും പരിക്കേറ്റു.
തിങ്കളാഴ്ച രജൗരി ജില്ലയിലെ ഗുന്ധ പ്രദേശത്ത് ഒരു വിഡിസി അംഗത്തിന്റെ വീടിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. സൈനികര്‍ തിരികെ വെടിവച്ചു.
വെടിവയ്പില്‍ ഒരു ഭീകരന്‍ കൊല്ലപ്പെടുകയും ഒരു സൈനികനും ഒരു സാധാരണക്കാരനും പരിക്കേറ്റതായും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അവര്‍ പറഞ്ഞു.
പുലര്‍ച്ചെ രജൗറിയിലെ ഗുന്ധയിലെ ഒരു വിഡിസിയുടെ വീടിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തതായി തീവ്രവാദി ആക്രമണം സ്ഥിരീകരിച്ചുകൊണ്ട് പ്രോ ഡിഫന്‍സ് സുനീല്‍ ബര്‍ട്ട്വാള്‍ പറഞ്ഞു.
കലകോട്ട് മേഖലയില്‍ ഒരു ഭീകരനെ വധിക്കാന്‍ സഹായിച്ചതിന് വില്ലേജ് ഡിഫന്‍സ് ഗാര്‍ഡായ പര്‍ഷോതം കുമാറിന് രാഷ്ട്രപതി അടുത്തിടെ ശൗര്യ ചക്ര പുരസ്‌കാരം നല്‍കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us