ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ ധാർമ്മികമായ പരാജയം; തിരുത്തലുകളില്ലാതെ തുടരുകയാണ് മോദിയെന്ന് സോണിയ ഗാന്ധി

പ്രതിപക്ഷ നിരയിൽ നിന്നുള്ള ഒരു അംഗത്തിന് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകുമെന്ന് പ്രതീക്ഷിക്കുന്നത് ന്യായമായ ആവശ്യമായിരുന്നുവെന്നും സോണിയ

New Update
sonia Untitledrn

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് വിധി വ്യക്തിപരമായും, രാഷ്ട്രീയപരമായും പ്രധാനമന്ത്രി നരേന്ദ്ര മോദി  നേരിട്ട ധാർമ്മിക പരാജയത്തെയാണ് സൂചിപ്പിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. 

Advertisment

എന്നാൽ ഇതൊക്കെ തിരിച്ചറിഞ്ഞിട്ടും  അദ്ദേഹം ഒട്ടും മാറിയിട്ടില്ലെന്ന മട്ടിൽ തുടരുകയാണെന്നും കോൺഗ്രസ് മുൻ അധ്യക്ഷ കൂടിയായ സോണിയ ഗാന്ധി വിമർശിച്ചു. 

പ്രധാനമന്ത്രിയുടെ ദൂതന്മാർ സ്പീക്കർ സ്ഥാനത്തേക്ക് സമവായം ആവശ്യപ്പെട്ടപ്പോൾ പ്രതിപക്ഷമായ ഇന്ത്യാ സഖ്യം സർക്കാരിനെ പിന്തുണയ്ക്കാൻ സമ്മതിച്ചതായും അവർ പറഞ്ഞു.

എന്നാൽ കീഴ്വഴക്കത്തിനും പാരമ്പര്യത്തിനും അനുസൃതമായി, പ്രതിപക്ഷ നിരയിൽ നിന്നുള്ള ഒരു അംഗത്തിന് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകുമെന്ന് പ്രതീക്ഷിക്കുന്നത് ന്യായമായ ആവശ്യമായിരുന്നുവെന്നും സോണിയ പറഞ്ഞു. 

പക്ഷേ തികച്ചും ന്യായമായ ആവശ്യ സർക്കാർ അംഗീകരിക്കാൻ തയ്യാറായില്ല. പാർലമെന്റിൽ സന്തുലിതവും തീരുമാനങ്ങളിൽ ഫലപ്രദമായ നീക്കങ്ങളും പുനഃസ്ഥാപിക്കാൻ പ്രതിപക്ഷ സഖ്യം പ്രതിജ്ഞാബദ്ധമാണെന്നും അവർ പറഞ്ഞു.

“2024 ജൂൺ 4-ന്, നമ്മുടെ രാജ്യത്തെ വോട്ടർമാരുടെ വിധി വ്യക്തവും ഉജ്ജ്വലവുമായി. പ്രചാരണ വേളയിൽ സ്വയം ദൈവിക പദവി നൽകിയ ഒരു പ്രധാനമന്ത്രിയുടെ വ്യക്തിപരവും രാഷ്ട്രീയവും ധാർമ്മികവുമായ തോൽവിയാണ് ഇത് സൂചിപ്പിക്കുന്നത്, എന്നിട്ടും, ഒന്നും മാറിയിട്ടില്ലെന്ന മട്ടിൽ പ്രധാനമന്ത്രി തുടരുകയാണ്. 

അദ്ദേഹം സമവായത്തിന്റെ മൂല്യം പ്രസംഗിക്കുന്നു, പക്ഷേ ഏറ്റുമുട്ടലിനെ വിലമതിക്കുന്നത് തുടരുന്നു, ”സോണിയ പറഞ്ഞു.

പ്രധാനമന്ത്രിയുടെയും ലോക്‌സഭാ സ്പീക്കറുടെയും ബിജെപി നേതാക്കളുടെയും അടിയന്തരാവസ്ഥ പരാമർശം ഭരണഘടനയ്‌ക്കെതിരായ ആക്രമണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും സോണിയ ആരോപിച്ചു.  

"1977 മാർച്ചിൽ നമ്മുടെ രാജ്യത്തെ ജനങ്ങൾ അടിയന്തരാവസ്ഥയെക്കുറിച്ച് വ്യക്തമായ വിധി പുറപ്പെടുവിച്ചു എന്നത് ചരിത്ര വസ്തുതയാണ്, അത് മടികൂടാതെയും അസന്ദിഗ്ധമായും അംഗീകരിക്കപ്പെട്ടു," ഗാന്ധി പറഞ്ഞു.

Advertisment