പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഗവര്‍ണറെയും കോടതിയെയും അനുസരിക്കില്ലെന്നത് ഒരാചാരമായി മാറിയിരിക്കുന്നു, 200ലേറെ ബിജെപി പ്രവര്‍ത്തകരെ കൊന്ന് തള്ളി; പശ്ചിമ ബംഗാളില്‍ ഒരൊറ്റ തെരഞ്ഞെടുപ്പും നടക്കുന്നില്ലെന്ന് ബിജെപി

പഞ്ചായത്ത്, നഗരസഭ തെരഞ്ഞെടുപ്പുകള്‍ സംസ്ഥാനത്ത് നടക്കുന്നേയില്ല. 200ലേറെ ബിജെപി പ്രവര്‍ത്തകരെ അവിടെ കൊന്ന് തള്ളി. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിന് ശേഷവും ഒരു യുവമോര്‍ച്ച പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.

New Update
soumithra Untitledsa

ഡല്‍ഹി: പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഗവര്‍ണറെയും കോടതിയെയും അനുസരിക്കില്ലെന്നത് ഒരാചാരമായി മാറിയിരിക്കുന്നുവെന്ന് ബിഷ്ണുപൂരില്‍ നിന്നുള്ള ബിജെപി എംപി സൗമിത്ര ഖാന്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെയോ കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെയോ സാന്നിധ്യമില്ലാതെ ഇവിടെ തെരഞ്ഞെടുപ്പ് സാധ്യമല്ലാതെ വന്നിരിക്കുന്നു. 

Advertisment

പഞ്ചായത്ത്, നഗരസഭ തെരഞ്ഞെടുപ്പുകള്‍ സംസ്ഥാനത്ത് നടക്കുന്നേയില്ല. 200ലേറെ ബിജെപി പ്രവര്‍ത്തകരെ അവിടെ കൊന്ന് തള്ളി. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിന് ശേഷവും ഒരു യുവമോര്‍ച്ച പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.

കൂച്ച് ബീഹാറില്‍ ഒരു സ്ത്രീയെ നഗ്‌നയാക്കി നടത്തി. ഇതൊരു മുസ്ലിം രാഷ്ട്രമാണെന്നാണ് ടിഎംസി നേതാവ് പറയുന്നത്. സ്ത്രീകളെ തെരുവില്‍ മര്‍ദ്ദിക്കുന്നു. അവര്‍ കഴിഞ്ഞ ദിവസം ചോപ്രയില്‍ ഒരു സ്ത്രീയെ നടുറോഡില്‍ തല്ലി ചതച്ചു എന്നും സൗമിത്ര ഖാന്‍ ആരോപിച്ചു.

Advertisment