/sathyam/media/media_files/2025/12/16/st-thomas-college-pala-alumni-association-2025-12-16-16-43-43.jpg)
ന്യൂഡല്‍ഹി: പാലാ സെന്‍റ് തോമസ് കോളേജ് അലുംനൈ അസോസിയേഷന്‍ ഡല്‍ഹി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ്, പുതുവത്സര ആഘോഷവും വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി(വെസ്റ്റ്) ആയ പൂര്‍വ്വ വിദ്യാര്‍ഥി സിബി ജോര്‍ജിന് സ്വീകരണവും ബുധനാഴ്ച നടക്കും.
കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ വൈകുന്നേരം 6.30ന് നടക്കുന്ന ചടങ്ങ് കേന്ദ്രമന്ത്രിയും പാലാ കോളജ് പൂര്‍വ വിദ്യാര്‍ഥിയുമായ ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. ഡല്‍ഹി അലുംനൈ അസോസിയേഷന്‍ പ്രസിഡന്റ് ജോര്‍ജ് കള്ളിവയലില്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ സിബി ജോര്‍ജിനെ മന്ത്രി ജോര്‍ജ് കുര്യന്‍ പൊന്നാടയും ഫലകവും നല്‍കി ആദരിക്കും.
കേരളത്തിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയും മുന്‍ കേന്ദ്ര മന്ത്രിയുമായ പ്രഫ. കെ.വി തോമസ്, സുപ്രീം കോടതി മുന്‍ ജഡ്ജി കുര്യന്‍ ജോസഫ്, എംപിമാരായ ജോസ് കെ. മാണി, ആന്റോ ആന്റണി, ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍ അംബാസഡര്‍മാരായ കെ.പി. ഫാബിയന്‍, വേണു രാജാമണി, സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. മാത്യു കോയിക്കല്‍, ദൂരദര്‍ശന്‍ ഡയറക്ടര്‍ ജനറല്‍ സതീഷ് നമ്പൂതിരിപ്പാട്, ഡല്‍ഹി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് കെ. രഘുനാഥ് എന്നിവര്‍ പ്രസംഗിക്കും.
അലുംനൈ സെക്രട്ടറി ഡോ. ജോസഫ് ഇമ്മാനുവല്‍ സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗം ജോര്‍ജ് കുരുവിള നന്ദിയും പറയും. ഡല്‍ഹി ഷഹീബാബാദ് സെന്റ് ജൂഡ് പള്ളി യുവസംഘം കാരള്‍ ഗാനങ്ങള്‍ ആലപിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us