Advertisment

'വായു മലിനീകരണം നിയന്ത്രിക്കേണ്ടത് നിങ്ങളുടെ ജോലി': ഡൽഹി സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി

New Update
supreme court

ഡൽഹി: വായു മലിനീകരണ പ്രതിസന്ധി പരിഹരിക്കാത്തതിൽ പഞ്ചാബിലെയും ഡൽഹിയിലെയും സംസ്ഥാന സർക്കാരുകളെ  സുപ്രീം കോടതി വിമർശിച്ചു.  മലിനീകരണത്തിന് കാരണമാകുന്ന കാർഷിക മാലിന്യങ്ങൾ കത്തിക്കുന്നതിനെതിരെ അപര്യാപ്തമായ പ്രതികരണത്തിന് ഇരു സർക്കാരുകളും സ്വീകരിക്കുന്നതെന്ന്  ബെഞ്ച് പറഞ്ഞു.

Advertisment

ഡൽഹിയുടെ എയർ ക്വാളിറ്റി ഇൻഡക്‌സിനെ (എക്യുഐ) ഗണ്യമായി വഷളാക്കിയതിനെതിരെ അടിയന്തര നടപടി വേണമെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിസാൻ കൗൾ, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.

ആറ് വർഷത്തിനിടയിലെ ഏറ്റവും മലിനമായ നവംബറാണിതെന്ന് സ്ഥിതിഗതികളുടെ തീവ്രത വിലയിരുത്തി കോടതി പറഞ്ഞു. "ഈ പ്രശ്‌നം വർഷങ്ങളായി അറിയാവുന്നതാണ്, മലിനീകരണം  നിയന്ത്രിക്കേണ്ടത് നിങ്ങളുടെ ജോലിയാണ്."- പഞ്ചാബ്, ഉത്തർപ്രദേശ് ഡൽഹി സംസ്ഥാന സർക്കാരുകളോടായി കോടതി പറഞ്ഞു.

പഞ്ചാബിലെ കർഷകരെ അനുകൂലിച്ച കോടതി, അവരുടെ ആശങ്കകൾ പ്രകടിപ്പിക്കാൻ ഒരു വേദി നൽകാതെ കർഷകരെ അപമാനിക്കുകയാണെന്നും വ്യക്തമാക്കി. "കർഷകനെ വില്ലനാക്കുന്നു. ഈ കാർഷിക മാലിന്യങ്ങൾ കത്തിക്കാൻ കർഷകർക്ക് എന്തെങ്കിലും കാരണമുണ്ടാകുമെന്നും കോടതി പറഞ്ഞു.

ഹരിയാനയെ അനുകരിച്ച് പഞ്ചാബ് സർക്കാർ കർഷകർക്ക് സാമ്പത്തിക പ്രോത്സാഹനം നൽകി അവരെ വൈക്കോൽ കത്തിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.

വൈക്കോൽ കത്തിക്കുന്ന കർഷകർക്ക് എംഎസ്പി ആനുകൂല്യം നൽകരുത്. നിയമം ലംഘിക്കുന്ന ആളുകൾക്ക് എന്തിനാണ് സാമ്പത്തിക സഹായങ്ങൾ നൽകുന്നതെന്നും ബെഞ്ച് ചോദിച്ചു.

എം‌എസ്‌പി പ്രശ്‌നം ജസ്റ്റിസ് ധൂലിയ അംഗീകരിച്ചെങ്കിലും നിയമലംഘനങ്ങൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി. ഭാവിയിൽ കാർഷിക മാലിന്യങ്ങൾ കത്തിക്കുന്നത് തടയാൻ കർഷകർക്ക് നെല്ല് നൽകരുതെന്നും ബെഞ്ച് നിർദ്ദേശിച്ചു.

Advertisment