ഡല്‍ഹി: ഗവര്‍ണര്‍ക്കെതിരായ കേരളത്തിന്റെ ഹര്‍ജിയില്‍ കേന്ദ്രത്തിനും ഗവര്‍ണറിനും സുപ്രിം കോടതി നോട്ടീസ്. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിയ്ക്കും. അന്ന് കോടതിയില്‍ ഉണ്ടാകണമെന്ന് സോളിസിറ്റര്‍ ജനറലിന് നിര്‍ദ്ദേശം നല്‍കി. കേന്ദ്രസര്‍ക്കാര്‍, ഗവര്‍ണര്‍ അടക്കം എല്ലാ എതിര്‍ കക്ഷികള്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കണം.