New Update
/sathyam/media/post_banners/HBPzkr5oEm0qSEg8Xd0E.jpg)
ഡല്‍ഹി: കടമെടുപ്പു പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ നേരത്തെ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയില്‍. സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
Advertisment
കേന്ദ്ര സര്‍ക്കാരിനെതിരെ കേരളം നല്‍കിയ ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു നേരത്തെ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍ ഭരണഘടനാ ബെഞ്ച് ഇതുവരെ രൂപീകരിച്ചിട്ടില്ല. ഇതിനായി രജിസ്ട്രി നടപടി തുടങ്ങിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കേരളം ബെഞ്ചിനു മുന്നിലെത്തിയത്.
ഇക്കാര്യം പരിഗണിക്കുമെന്ന് കേരളത്തിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലിനെ ബെഞ്ച് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us