കോച്ചിങ് സെൻ്ററുകൾ വിദ്യാർത്ഥികളുടെ ജീവിതം കൊണ്ട് കളിക്കുന്നു; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

കോച്ചിങ് സെൻ്ററുകൾ മരണമുറികളായി മാറിയിരിക്കുന്നു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളുടെ ജീവിതം കൊണ്ടാണ് കോച്ചിങ് സെൻ്ററുകൾ കളിക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങുന്ന ബെഞ്ച് തിങ്കളാഴ്ച പറഞ്ഞു.

New Update
supreme UntitleEd.jpg

ഡൽഹി: സെൻട്രൽ ഡൽഹിയിലെ യുപിഎസ്‌സി കോച്ചിങ് സെന്റെറിലുണ്ടായ വെള്ളപ്പൊക്കത്തിൽ മലയാളി അടക്കം മൂന്നു വിദ്യാർത്ഥികൾക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. കേന്ദ്രത്തിനും ഡൽഹി സർക്കാരിനും കോടതി നോട്ടീസ് അയച്ചു.

Advertisment

കോച്ചിങ് സെൻ്ററുകൾ മരണമുറികളായി മാറിയിരിക്കുന്നു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളുടെ ജീവിതം കൊണ്ടാണ് കോച്ചിങ് സെൻ്ററുകൾ കളിക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങുന്ന ബെഞ്ച് തിങ്കളാഴ്ച പറഞ്ഞു.

ഈ സംഭവം എല്ലാവരുടെയും കണ്ണ് തുറപ്പിക്കുന്നതാണെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഒരു സ്ഥാപനത്തെയും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു.

സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ട് മൂന്നു ദിവസങ്ങൾക്ക് പിന്നാലെയാണ് സുപ്രീം കോടതിയുടെ നടപടി.

ഡൽഹി പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന കേസാണ് ഹൈക്കോടതി വെള്ളിയാഴ്ച സിബിഐക്ക് കൈമാറിയത്.

കേസ് അന്വേഷണത്തിൽ പൊതുജനങ്ങൾക്ക് സംശയം തോന്നാതിരിക്കാനാണ് കേസ് സിബിഐക്ക് വിടുന്നതെന്നും, സംഭവങ്ങളുടെ ഗൗരവവും പൊതുപ്രവർത്തകരുടെ അഴിമതിയും ഈ തീരുമാനത്തിന് കാരണമായെന്നും, കോടതി ചൂണ്ടികാട്ടിയിരുന്നു.

Advertisment