Advertisment

നഴ്സിങ് ബിരുദം നേടിയവര്‍ക്ക് ഒരുവര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട; സംസ്ഥാനത്തെ സ്വകാര്യ നഴ്സിങ് കോളേജ് മാനേജ്മെന്റുകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി

നിര്‍ബന്ധിത പരിശീലനം ഒഴിവാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ശരിവെച്ചാണ് സുപ്രീംകോടതിയുടെ വിധി. News | ദേശീയം | ലേറ്റസ്റ്റ് ന്യൂസ് | Delhi

New Update
അയോദ്ധ്യ മധ്യസ്ഥ സമിതിയുടെ കാലാവധി സുപ്രീംകോടതി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ നഴ്സിങ് കോളേജ് മാനേജ്മെന്റുകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി. നഴ്സിങ് ബിരുദം നേടിയവര്‍ക്ക് ഒരുവര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

Advertisment

നിര്‍ബന്ധിത പരിശീലനം ഒഴിവാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ശരിവെച്ചാണ് സുപ്രീംകോടതിയുടെ വിധി. നിര്‍ബന്ധിത പരിശീലനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.

നാല് വര്‍ഷത്തെ നഴ്സിങ് ബിരുദ പഠനത്തില്‍ ആറ് മാസം പരിശീലന കാലയളവാണെന്ന് വിലയിരുത്തിയാണ് സുപ്രീംകോടതിയുടെ നടപടി.

അധികമായ ഒരു വര്‍ഷത്തെ പരിശീലനം ആവശ്യമില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം സുപ്രിംകോടതി അംഗീകരിച്ചു.

നഴ്സിങ് ബിരുദധാരികള്‍ക്ക് നേരിട്ട് ജോലിയില്‍ പ്രവേശിക്കാന്‍ അവകാശമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് തീരുമാനം.

 

Advertisment