New Update
/sathyam/media/post_banners/HBPzkr5oEm0qSEg8Xd0E.jpg)
ഡൽഹി: കന്‍വര്‍ യാത്ര വഴിയിലെ ഹോട്ടലുടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ.
Advertisment
ഹോട്ടലുടമകളുടെ പേര് പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് സുപ്രിംകോടതി നിർദേശിച്ചു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ക്ക് സുപ്രിംകോടതി നോട്ടീസ് അയച്ചു. വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് സുപ്രിംകോടതിയുടെ നിര്‍ദ്ദേശം.
ഹോട്ടലുകള്‍ക്ക് ഉത്തരവുകള്‍ നല്‍കേണ്ടത് പൊലീസല്ല ഭക്ഷ്യ സുരക്ഷാ അതോറിറ്റിയാണ്. പൊലീസ് ഉത്തരവ് തൊഴിലെടുക്കാനുള്ള മൗലികാവകാശത്തിന് വിരുദ്ധമാണ്.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ ഉത്തരവ് തുല്യതയ്ക്ക് വിരുദ്ധമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us