/sathyam/media/media_files/JzX6Z3QZvxJOCwodEdLG.jpg)
ഡല്‍ഹി: വിദേശനയം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്ന് ചൂണ്ടിക്കാട്ടി ഇസ്രായേലിലേക്ക് ആയുധങ്ങളും സൈനിക ഉപകരണങ്ങളും കയറ്റുമതി ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.
ഗസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്നും അതിനായി ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്നത് അന്താരാഷ്ട്ര നിയമത്തിന്റെയും ഭരണഘടനയുടെയും ലംഘനമാണെന്നും ആരോപിച്ച് മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അക്കാദമിക് വിദഗ്ധരും ആക്ടിവിസ്റ്റുകളുമാണ് കോടതിയെ സമീപിച്ചത്.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
ഭരണഘടനയുടെ 162-ാം അനുച്ഛേദം അനുസരിച്ച് വിദേശകാര്യങ്ങളിലെ നടത്തിപ്പുമായി ബന്ധപ്പെട്ട അധികാരപരിധി സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്ന് കേടതി പറഞ്ഞു.
ഇസ്രയേലിലേക്കുള്ള കയറ്റുമതി തടഞ്ഞാല്‍ ഇന്ത്യന്‍ കമ്പനികള്‍ കരാര്‍ ലംഘനത്തിന് നിയമനടപടി നേരിടേണ്ടി വരും. അതിനാല്‍ വിതരണം തടയാനാകില്ലെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us