/sathyam/media/media_files/AnaTxpPIfs9p2dQAPFDK.jpg)
ഡല്‍ഹി: ഡല്‍ഹിയിലെ ജലക്ഷാമത്തില്‍ ഡല്‍ഹി സര്‍ക്കാരിനെ രക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. 'ടാങ്കര്‍ മാഫിയ'യുടെ വ്യാപനത്തില്‍ അവര്‍ക്കെതിരെ എന്ത് നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. വെള്ളം പാഴാകുന്നത് തടയാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാനും ഡല്‍ഹി സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
ടാങ്കര്‍ മാഫിയയെ നേരിടാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ വിഷയത്തില്‍ നടപടിയെടുക്കാന്‍ ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെടുമെന്ന് ജസ്റ്റിസുമാരായ പ്രശാന്ത് കുമാര്‍ മിശ്ര, പ്രസന്ന ബി വരാലെ എന്നിവരടങ്ങിയ ബെഞ്ച് ഡല്‍ഹി സര്‍ക്കാരിനെ അറിയിച്ചു.
ഡല്‍ഹിയില്‍ ടാങ്കര്‍ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ട്. നിങ്ങള്‍ അവര്‍ക്കെതിരെ നടപടിയെടുക്കുന്നില്ല. ഡല്‍ഹി സര്‍ക്കാരിന് നടപടിയെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഡല്‍ഹി പൊലീസിനോട് നടപടിയെടുക്കാന്‍ ആവശ്യപ്പെടുമെന്നും സുപ്രീം കോടതി പറഞ്ഞു.
എന്തുകൊണ്ടാണ് ഈ കോടതിക്ക് മുന്നില്‍ തെറ്റായ പ്രസ്താവനകള്‍ നടത്തുന്നത്? ഹിമാചല്‍ പ്രദേശില്‍ നിന്നാണ് വെള്ളം വരുന്നതെങ്കില്‍ ഡല്‍ഹിയിലെ വെള്ളം എങ്ങോട്ടാണ് പോകുന്നത്? ഇക്കാര്യത്തില്‍ ടാങ്കര്‍ മാഫിയകള്‍ക്കെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു? കോടതി ചോദിച്ചു.
ജലക്ഷാമം പരിഹരിക്കാന്‍ ഹിമാചല്‍ പ്രദേശ് ഡല്‍ഹിക്ക് നല്‍കുന്ന മിച്ചജലം വിട്ടുനല്‍കാന്‍ ഹരിയാനയോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us