അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി; വിഷയം കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ക്കായി ചീഫ് ജസ്റ്റിസിന് അയച്ചു

ജൂണ്‍ ഒന്നിന് തീരുന്ന ഇടക്കാല ജാമ്യം ആരോഗ്യപരമായ കാരണങ്ങളാല്‍ ഏഴ് ദിവസത്തേക്ക് നീട്ടണമെന്ന് ആം ആദ്മി പാര്‍ട്ടി മേധാവി ആവശ്യപ്പെട്ടിരുന്നു. News | ദേശീയം | ലേറ്റസ്റ്റ് ന്യൂസ് | Delhi

New Update
kejriwal 1 Untitled..90.jpg

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ അടിയന്തിരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച്. ഹര്‍ജി പരിഗണിക്കുന്നതിനുള്ള കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ക്കായി വിഷയം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് അയച്ചു.

Advertisment

ജൂണ്‍ ഒന്നിന് തീരുന്ന ഇടക്കാല ജാമ്യം ആരോഗ്യപരമായ കാരണങ്ങളാല്‍ ഏഴ് ദിവസത്തേക്ക് നീട്ടണമെന്ന് ആം ആദ്മി പാര്‍ട്ടി മേധാവി ആവശ്യപ്പെട്ടിരുന്നു.

മദ്യനയക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത കെജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ പരിഗണിച്ച് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അദ്ദേഹത്തെ വിട്ടയക്കാന്‍ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

കേജ്രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി, ജാമ്യം നീട്ടിനല്‍കാനുള്ള അപേക്ഷ ബുധനാഴ്ച പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. 'ഇത് ദില്ലി മുഖ്യമന്ത്രിയുടെ കാര്യമാണ്. ്കാലാവധി ഏഴ് ദിവസം നീട്ടിനല്‍കിയാല്‍ മതി' -അദ്ദേഹം പറഞ്ഞു. 

Advertisment