/sathyam/media/media_files/sxUGkQb0CHjtuFbWO5vZ.jpg)
ഡല്‍ഹി: രാജ്യത്തെ പൗരന്മാരുടെ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഓരോ ദിവസവും പ്രധാനമാണെന്ന് സുപ്രീം കോടതി. ഡല്‍ഹി മദ്യനയ അഴിമതിക്കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.
ഹൈക്കോടതിയില്‍ നാല്‍പ്പതു തവണ ജാമ്യാപേക്ഷ പരിഗണയ്ക്കു വന്നെന്നും ഇപ്പോള്‍ ജൂലൈ എട്ടിലേക്കു മാറ്റിവച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി, മദ്യനയക്കേസില്‍ അറസ്റ്റിലായ ബിസിനസ്സുകാരനാണ് സുപ്രീം കോടതിയെ സമീപിച്ചത്.
റെഗുലര്‍ ജാമ്യത്തിനുള്ള അപേക്ഷ 40 തവണ മാറ്റിവച്ചതായി, ബിസിനസ്സുകാരനു വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിക്കപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.
പൗരന്മാരുടെ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഓരോ ദിവസവും പ്രധാനമാണെന്ന് കോടതി പറഞ്ഞു. പതിനൊന്നു മാസമായി ജാമ്യാപേക്ഷ മാറ്റി വയ്ക്കുകയെന്നു വച്ചാല്‍ സ്വാതന്ത്ര്യം എടുത്തു മാറ്റുക തന്നെയാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us