അതിഷി 'ഡമ്മി മുഖ്യമന്ത്രി', ദൈവം ഡല്‍ഹിയെ സംരക്ഷിക്കട്ടെ! തീവ്രവാദിയായ അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റുന്നതില്‍ നിന്ന് രക്ഷിക്കാന്‍ അതിഷിയുടെ കുടുംബം നീണ്ട പോരാട്ടം നടത്തി; അതിഷിയെ ഡല്‍ഹി മുഖ്യമന്ത്രിയാക്കാനുള്ള എഎപിയുടെ തീരുമാനത്തെ വിമര്‍ശിച്ച് സ്വാതി മലിവാള്‍

അഫ്സല്‍ ഗുരു നിരപരാധിയാണെന്നും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി കുടുക്കിയതാണെന്നുമാണ് അവര്‍ പറയുന്നത്

New Update
swati maliwal

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷിയെ തിരഞ്ഞെടുത്ത ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ആം ആദ്മി പാര്‍ട്ടി (എഎപി) എംപി സ്വാതി മലിവാള്‍. 

Advertisment

ഭീകരന്‍ അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റുന്നതില്‍ നിന്ന് രക്ഷിക്കാന്‍ നീണ്ട പോരാട്ടം നടത്തിയവരാണ് അതിഷിയുടെ കുടുംബമെന്ന് മലിവാള്‍ അവകാശപ്പെട്ടു.

'ഭീകരനായ അഫ്സല്‍ ഗുരുവിനെ രക്ഷിക്കാന്‍ അതിഷിയുടെ മാതാപിതാക്കള്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി എഴുതി.

അഫ്സല്‍ ഗുരു നിരപരാധിയാണെന്നും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി കുടുക്കിയതാണെന്നുമാണ് അവര്‍ പറയുന്നത്. സ്വാതി മലിവാള്‍ എക്‌സില്‍ കുറിച്ചു.  

അതിഷിയെ 'ഡമ്മി മുഖ്യമന്ത്രി' എന്ന് വിളിച്ച സ്വാതി മലിവാള്‍ വിഷയം രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടതാണെന്ന് പറഞ്ഞു. 'ദൈവം ഡല്‍ഹിയെ സംരക്ഷിക്കട്ടെ!' എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Advertisment