New Update
/sathyam/media/media_files/F0IdrzlBQEiFptTDHBw1.jpg)
ഡല്‍ഹി; സെപ്റ്റംബര്‍ 6ന് തന്റെ സിനിമ 'എമര്‍ജന്‍സി' പുറത്തിറങ്ങുമ്പോള്‍ പാര്‍ലമെന്റില്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ചു നാടകം കളിക്കുന്നവരുടെ കൊള്ളരുതായ്മകള്‍ വെളിപ്പെടുമെന്ന് കങ്കണ റനൗട്ട് എംപി.
Advertisment
'ഭരണഘടനയെ പാര്‍ലമെന്റില്‍ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികള്‍ സെപ്റ്റംബര്‍ 6ന് വെളിപ്പെടും. ഈ സിനിമയുടെ നിര്‍മാണ ഘട്ടങ്ങളില്‍ ഒരുപാടു ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നു.
സ്വന്തമായി ഫണ്ട് കണ്ടെത്തിയും ആഭരണങ്ങള്‍ വിറ്റുമാണു സിനിമ പൂര്‍ത്തിയാക്കിയത്. ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് രാജീവ് ഗാന്ധി എഴുതിയ പുസ്തകവും അദ്ദേഹത്തിന്റെ കുടുംബത്തില്‍നിന്നുതന്നെ ലഭിച്ച ആധികാരിക രേഖകളുടെയും അടിസ്ഥാനത്തിലാണ്'' കങ്കണ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us