ജാർഖണ്ഡിൽ ട്രെയിൻ പാളം തെറ്റി; ആറ് പേർക്ക് പരിക്ക്

മൂബൈ-ഹൗറ മെയിലിന്റെ പത്ത്  കോച്ചുകളാണ് പാളം തെറ്റിയത്. ഉടൻ നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം ഊർജിതമാക്കിയതിനാൽ കൂടുതൽ അപകടം ഒഴിവായി. പരിക്കേറ്റവരെ ഉടൻ ചക്രധർപൂരിലെ വിവിധ ആശൂപത്രികളിൽ പ്രവേശിപ്പിച്ചു.

New Update
trUntitledtr

റാഞ്ചി: ജാർഖണ്ഡിൽ ട്രെയിൻ പാളം തെറ്റി ആറുപേർക്ക് പരിക്കേറ്റു. ചക്രധർപൂരിന് സമീപത്തായി രാജ്ഖർസ്വാൻ വെസ്റ്റ് ഔട്ടറിനും ബരാബാംബൂവിനും ഇടയിൽ ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം.

Advertisment

മൂബൈ-ഹൗറ മെയിലിന്റെ പത്ത്  കോച്ചുകളാണ് പാളം തെറ്റിയത്. ഉടൻ നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം ഊർജിതമാക്കിയതിനാൽ കൂടുതൽ അപകടം ഒഴിവായി. പരിക്കേറ്റവരെ ഉടൻ ചക്രധർപൂരിലെ വിവിധ ആശൂപത്രികളിൽ പ്രവേശിപ്പിച്ചു.

ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ വിവിധ സർവ്വീസുകൾ താളം തെറ്റി.

ചക്രധർപൂർ ഡിവിഷൻ വഴിയുള്ള നിരവധി ട്രെയിൻ സർവ്വീസുകൾ വൈകിയാണ് ഓടുന്നത്. ഇതുവഴിയുള്ള ഗതാഗതം വളരെ വേഗത്തിൽ പുനസ്ഥാപിക്കുമെന്ന് സൗത്ത് ഈസ്റ്റേൺ റെയിൽവേ അധികൃതർ പറഞ്ഞു.