Advertisment

മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം ജൂലൈ 23ന്; റെക്കോഡ് അടിക്കാന്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍

2024 ജൂലൈ 22 മുതൽ ഓഗസ്റ്റ് 12 വരെ ബജറ്റ് സമ്മേളത്തിനായി പാർലമെൻ്റിൻ്റെ ഇരുസഭകളെയും വിളിക്കുന്നതിനുളള നിർദ്ദേശത്തിന് രാഷ്‌ട്രപതി അംഗീകാരം നൽകി. 

New Update
UNION BUDGET 2024

ഡൽഹി : 2024-25 വർഷത്തേക്കുളള സമ്പൂർണ ബജറ്റ് ജൂലൈ 23 ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു. അതിന് ഒരു ദിവസം മുൻപ് പാർലമെൻ്റ് സമ്മേളനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

ബജറ്റ് സമ്മേളനം ജൂലൈ 22 ന് ആരംഭിച്ച് ഓഗസ്റ്റ് 12 ന് അവസാനിക്കുമെന്ന് പാർലമെൻ്ററി കാര്യ മന്ത്രി പറഞ്ഞു.

2024 ജൂലൈ 22 മുതൽ ഓഗസ്റ്റ് 12 വരെ ബജറ്റ് സമ്മേളത്തിനായി പാർലമെൻ്റിൻ്റെ ഇരുസഭകളെയും വിളിക്കുന്നതിനുളള നിർദ്ദേശത്തിന് രാഷ്‌ട്രപതി അംഗീകാരം നൽകി. 

2024-25 വർഷത്തേക്കുളള സമ്പൂർണ ബജറ്റ് ജൂലൈ 23 ന് ലോക്‌സഭയിൽ അവതരിപ്പിക്കും. കേന്ദ്ര മന്ത്രി കിരൺ റിജിജു സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചു.

2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഫെബ്രുവരിയിൽ നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു. തുടർച്ചയായി ഏഴാമത്തെ ബജറ്റാണ് നിർമലാ സീതാരാമൻ അവതരിപ്പിക്കുന്നത്.

 

Advertisment