മുംബൈ: ബാബ സിദ്ദിഖ് വധക്കേസില്‍ പ്രതിയായ ഒരാള്‍ കൂടി പിടിയില്‍. മുംബൈയിലെ മകന്റെ ഓഫീസിന് പുറത്ത് മുന്‍ മന്ത്രി വെടിയേറ്റ് കൊല്ലപ്പെട്ട് രണ്ടാഴ്ചയ്ക്ക് ശേഷമാണ് 15-ാമത്തെ പ്രതിയെ പിടികൂടിയിരിക്കുന്നത്. മുംബൈയിലെ ഘട്കോപ്പര്‍ സ്വദേശിയായ സുജിത് സിംഗ് ആണ് പിടിയിലായത്.
ഒരു മാസം മുമ്പ് പഞ്ചാബിലെ ലുധിയാനയിലേക്ക് രക്ഷപ്പെട്ട ഇയാളെ അവിടെ നിന്ന് അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
ഒരു മാസത്തിലേറെയായി നഗരത്തിലെ ഭാര്യാവീട്ടില്‍ ഒളിവിലായിരുന്നു.
ബാബ സിദ്ദിഖിനെ ഇല്ലാതാക്കാന്‍ നേരത്തെ അറസ്റ്റിലായ പ്രതികളായ നിതിന്‍ സപ്രെ, റാന്‍ കനൗജിയ എന്നിവര്‍ക്ക് കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ സീഷന്‍ അക്തറിനെ പരിചയപ്പെടുത്തിയത് സുജിത് സിംഗ് ആണെന്നാണ് പോലീസ് പറയുന്നത്.