മതവികാരം വ്രണപ്പെടുത്തിയെന്ന്; രാമക്ഷേത്രത്തിനെതിരേ  വാട്സ്ആപ്പ് സ്റ്റാറ്റസിട്ട മലയാളി  വിദ്യാര്‍ത്ഥി മുംബൈയില്‍ അറസ്റ്റില്‍

മതവിദ്വേഷം പ്രചരിപ്പിച്ചെന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തത്.

New Update
5454555

മുംബൈ: രാമക്ഷേത്രത്തിനെതിരേ പോസ്റ്റിട്ട മലയാളി വിദ്യാര്‍ത്ഥി മുംബൈയില്‍ അറസ്റ്റില്‍. മുംബൈ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സസ് വിദ്യാര്‍ത്ഥി അനന്തകൃഷ്ണനാണ് പിടിയിലായത്. മതവിദ്വേഷം പ്രചരിപ്പിച്ചെന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തത്.

Advertisment

വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെയാണ് ഇയാള്‍ പോസ്റ്റ് ഇട്ടത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു വിദ്യാര്‍ത്ഥിക്കെതിരായ നടപടി. അയോധ്യ പ്രതിഷ്ഠയ്ക്ക് പിന്നാലെ ക്യാമ്പസില്‍ ആഘോഷം നടത്തിയതിനെ വിമര്‍ശിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടെന്ന പരാതിയിലാണ് നടപടി. 

കേസില്‍ മഹാരാഷ്ട്ര സ്വദേശിയായ വിദ്യാര്‍ത്ഥിയെയും കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും വിട്ടയച്ചു. ക്യാമ്പസില്‍ അയോധ്യ പ്രതിഷ്ഠ ആഘോഷം സംഘടിപ്പിച്ചതിനെതിരെ വിദ്യാര്‍ത്ഥി പരാതി നല്‍കിയിരുന്നു.

Advertisment