New Update
/sathyam/media/media_files/Hcn7ffY8QKNbqyzCNOBO.jpg)
മുംബൈ: മഹാരാഷ്ട്രയിലെ ജല്‍നയില്‍ കാര്‍ കിണറ്റിലേക്ക് മറിഞ്ഞ് ഏഴ് തീര്‍ത്ഥാടകര്‍ക്ക് ദാരുണാന്ത്യം. ചനേഗാവ് സ്വദേശികളായ നാരായണ്‍ നിഹാല്‍(45), പ്രഹ്ലാദ് ബിറ്റ്ലെ (65), പ്രഹ്ലാദ് മഹാജന്‍ (65), നന്ദ തായ്ഡെ (35), ചന്ദ്രഭഗ് ഘുഗെ തുടങ്ങിയവരാണ് മരിച്ചത്.
Advertisment
പരിക്കേറ്റവരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പടെ 12 പേരാണുണ്ടായിരുന്നത്.
ബദ്‌നാപൂര്‍ തഹ്‌സിലിലെ വസന്ത് നഗറില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയ്ക്കായിരുന്നു അപകടം. പന്ധര്‍പൂരില്‍ നിന്ന് തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
എതിര്‍ദിശയില്‍ നിന്നുവന്ന ബൈക്കിന് കടന്നുപോകാന്‍ വഴിയൊരുക്കുന്നതിനിടെ കാര്‍ നിയന്ത്രണംവിട്ട് കിണറ്റിലേക്ക് മറിയുകയായിരുന്നു.