ജാര്‍ഖണ്ഡില്‍ ട്രെയിന്‍ പാളം തെറ്റി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം; ഇരുപതിലധികം പേര്‍ക്ക് പരിക്ക്; അപകടത്തില്‍പ്പെട്ടത് ഝാര്‍ഖണ്ഡില്‍നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഹൗറ-സി.എസ്.എം.ടി. എക്സ്പ്രസ്

പുലര്‍ച്ചെ 3.45ന് ഝാര്‍ഖണ്ഡില്‍നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഹൗറ-സി.എസ്.എം.ടി. എക്സ്പ്രസാണ് പാളം തെറ്റിയത്. 

New Update
y

മുംബൈ: ജാര്‍ഖണ്ഡില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 3.45ന് ഝാര്‍ഖണ്ഡില്‍നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഹൗറ-സി.എസ്.എം.ടി. എക്സ്പ്രസാണ് പാളം തെറ്റിയത്. 

Advertisment

ജംഷഡ്പൂരില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ ബഡാബാംബൂവിനടുത്ത വച്ചാണ് അപകടമുണ്ടായത്. ഒരു ഗുഡ്സ് ട്രെയിനും ഇവിടെ പാളം തെറ്റിയിട്ടുണ്ടെന്നും എന്നാല്‍ രണ്ടും ഒരേ സമയത്താണോ എന്നതില്‍ വ്യക്തതയില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Advertisment