New Update
/sathyam/media/media_files/yj3J13xqFB77sJSTPOGw.jpg)
മുംബൈ: പതിനാലുകാരിയുടെ കൈപിടിച്ച് പ്രണയാഭ്യാര്‍ഥന നടത്തിയ 24 വയസുകാരനു രണ്ടുവര്‍ഷം തടവ്. മുംബൈയിലെ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ക്രിമിനല്‍ നിയമപ്രകാരമാണ് യുവാവിന് തടവുശിക്ഷ വിധിച്ചത്. യുവാവിനെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തിയിട്ടില്ല.
Advertisment
2019ലാണ് സംഭവം. വീടിനടുത്തുള്ള കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ യുവാവ് വഴിയില്‍ തടഞ്ഞു നിര്‍ത്തുകയും കൈപിടിച്ച് പ്രണയാഭ്യാര്‍ഥന നടത്തുകയുമായിരുന്നു.
ഭയന്ന പെണ്‍കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തി വിവരം പറയുകയും മാതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കേസെടുത്ത പോലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.