അദാനി കമ്പനിക്ക് ബന്ധമുള്ള അഞ്ച് ബാങ്ക് അക്കൗണ്ടുകള്‍  സ്വിസ് അധികൃതര്‍ മരവിപ്പിച്ചു; ആരോപണം നിഷേധിച്ച് അദാനി ഗ്രൂപ്പ്

എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഹിന്‍ഡന്‍ബര്‍ഗ് ഇക്കാര്യം പുറത്തുവിട്ടത്.

New Update
3535353535

മുംബൈ: അദാനിക്കെതിരേ സ്വിറ്റ്സര്‍ലന്‍ഡില്‍ അന്വേഷണം നടന്നെന്ന് അദാനി ഗ്രൂപ്പിനെതിരേ വീണ്ടും ആരോപണവുമായി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. അദാനി കമ്പനിക്ക് ബന്ധമുള്ള അഞ്ച് ബാങ്ക് അക്കൗണ്ടുകള്‍ സ്വിസ് അധികൃതര്‍ മരവിപ്പിച്ചു. 

Advertisment

കള്ളപ്പണം വെളുപ്പിക്കലും സെക്യൂരിറ്റി അന്വേഷണവുമായി ബന്ധപ്പെട്ട് അഞ്ച് അക്കൗണ്ടുകളിലുണ്ടായിരുന്ന 310 മില്യണ്‍ ഡോളറാണ് സ്വിറ്റ്‌സര്‍ലന്‍ഡ് മരവിപ്പിച്ചത്. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഹിന്‍ഡന്‍ബര്‍ഗ് ഇക്കാര്യം പുറത്തുവിട്ടത്.

അതേസമയം ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണം നിഷേധിച്ച് അദാനി ഗ്രൂപ്പ് രംഗത്തെത്തി. സ്വിസ് കോടതി നടപടികളുമായി കമ്പനിക്ക് ബന്ധമില്ലെന്നും തങ്ങളുടെ കമ്പനിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു. 

Advertisment