മുംബൈയില്‍ ട്രക്കിങ്ങിനിടെ റായ്ഗഡില്‍ ഡാമില്‍ ഇറങ്ങിയ  നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

ഖാര്‍ വെസ്റ്റിലെ ദണ്ഡപാദയില്‍ താമസിക്കുന്ന ഇഷാന്ത് ദിനേശ് യാദവ് (19), നലസോപാരയില്‍ നിന്നുള്ള ഏകലവ്യ ഉമേഷ് സിംഗ് (18), വിരാര്‍ സ്വദേശി രണത്ത് മധു ബന്ദ (18), കൊളാബയില്‍ നിന്നുള്ള ആകാശ് ധര്‍മദാസ് മാനെ (26)എന്നിവരാണ് മരിച്ചത്.

New Update
64646

മുംബൈ: ട്രക്കിങ്ങിനിടെ റായ്ഗഡില്‍ ഡാമില്‍ ഇറങ്ങിയ നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ബാന്ദ്രയിലെ റിസ്വീ കോളജിലെ നാല് വിദ്യാര്‍ത്ഥികളാണ് മുങ്ങിമരിച്ചത്. ഖാര്‍ വെസ്റ്റിലെ ദണ്ഡപാദയില്‍ താമസിക്കുന്ന ഇഷാന്ത് ദിനേശ് യാദവ് (19), നലസോപാരയില്‍ നിന്നുള്ള ഏകലവ്യ ഉമേഷ് സിംഗ് (18), വിരാര്‍ സ്വദേശി രണത്ത് മധു ബന്ദ (18), കൊളാബയില്‍ നിന്നുള്ള ആകാശ് ധര്‍മദാസ് മാനെ (26)എന്നിവരാണ് മരിച്ചത്.

Advertisment

വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. 22 ആണ്‍കുട്ടികളും 15 പെണ്‍കുട്ടികളും അടങ്ങുന്ന 37 വിദ്യാര്‍ത്ഥികളാണ് സംഘത്തിലുണ്ടായിരുന്നത്. സോണ്ടൈവാഡിയില്‍ സ്ഥിതി ചെയ്യുന്ന സോണ്ടായി കോട്ടയിലേക്കാണ് ഇവര്‍ ട്രക്കിങ്ങിന് പോയത്. ഇവിടെ വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. മുംബൈയിലെ വിവിധ കോളേജുകളില്‍ നിന്നുള്ളവരാണ് വിദ്യാര്‍ത്ഥികളെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി യാത്ര സംഘടിപ്പിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

Advertisment