മുംബൈ: മുംബൈയിലെ വോർലിയിൽ അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാറിടിച്ച് യുവതി മരിച്ചു. ശിവസേന (ഏകനാഥ് ഷിൻഡെ വിഭാഗം) നേതാവ് രാജേഷ് ഷായുടെ മകൻ മിഹിർ ഷാ(24)യാണ് കാർ ഓടിച്ചിരുന്നത്.
കാവേരി നഖ്‌വ (45) എന്ന യുവതിയാണ് മരിച്ചത്. ഭര്‍ത്താവ് പ്രദീപിനൊപ്പം ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് കാറിടിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 5.30-ഓടെയാണ് അപകടമുണ്ടായത്. കാറിന്റെ ഉടമയായ രാജേഷ് സാഹയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മിഹിർ ഷാ ഒളിവിലാണ്.