മുംബൈ: നവംബര്‍ 20 ന് നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ (എന്‍സിപി) മുതിര്‍ന്ന നേതാവ് നവാബ് മാലിക്ക് മത്സരിക്കും.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ (പിഎംഎല്‍എ) കേസുമായി ബന്ധപ്പെട്ട് ജാമ്യത്തില്‍ കഴിയുന്ന നവാബ് മാലിക്കിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ബിജെപി എതിര്‍ക്കുമ്പോഴാണ് മന്‍ഖുര്‍ദ്-ശിവാജി നഗര്‍ മണ്ഡലത്തില്‍ മാലിക്കിന്റെ സ്ഥാനാര്‍ഥിത്വം അജിത് പവാര്‍ അംഗീകരിച്ചിരിക്കുന്നത്.
മാലിക്കിന് ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെയുള്ള അധോലോക പ്രമുഖരുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് മാലിക്കിനെ തിരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടത്.
ബി.ജെ.പിയുടെ എതിര്‍പ്പ് അവഗണിച്ചാണ് അജിത് പവാര്‍ മാലിക്കിന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചത്. ഈ നിയോജകമണ്ഡലത്തില്‍ മാലിക് സമാജ്വാദി പാര്‍ട്ടി നേതാവ് അബു ആസ്മിയുമായാണ് പോരാടുന്നത്.