Advertisment

ബാരാമതിയില്‍ സുപ്രിയ സുലെയോട് ഏറ്റുമുട്ടിയ ഭാര്യ സുനേത്രയുടെ തോല്‍വി ഞെട്ടിച്ചു; ശരത് പവാര്‍ വിഭാഗത്തിലേക്കുള്ള എംഎല്‍എമാരുടെ കൂറുമാറ്റം തള്ളി അജിത് പവാര്‍

എന്‍സിപിക്ക് ഒരു സീറ്റ് മാത്രമേ നേടാനായുള്ളൂ. ബാരാമതിയിലെ പോരാട്ടത്തില്‍ പാര്‍ട്ടി പരാജയപ്പെട്ടു. എന്‍സിപി (എസ്പി) സിറ്റിംഗ് എംപി സുപ്രിയ സുലെയാണ് അജിത് പവാറിന്റെ ഭാര്യ സുനേത്രയെ പരാജയപ്പെടുത്തി മണ്ഡലം നിലനിര്‍ത്തിയത്.

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
Ajit Pawar

മുംബൈ: ബാരാമതിയില്‍ സുപ്രിയ സുലെയോട് ഏറ്റുമുട്ടിയ ഭാര്യ സുനേത്രയുടെ തോല്‍വി ഞെട്ടിച്ചെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. ലോക്സഭാ തെരഞ്ഞെടുപ്പിലെ എന്‍സിപിയുടെ മോശം പ്രകടനത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം അജിത് പവാര്‍ ഏറ്റെടുത്തു.

Advertisment

എന്‍സിപിക്ക് ഒരു സീറ്റ് മാത്രമേ നേടാനായുള്ളൂ. ബാരാമതിയിലെ പോരാട്ടത്തില്‍ പാര്‍ട്ടി പരാജയപ്പെട്ടു. എന്‍സിപി (എസ്പി) സിറ്റിംഗ് എംപി സുപ്രിയ സുലെയാണ് അജിത് പവാറിന്റെ ഭാര്യ സുനേത്രയെ പരാജയപ്പെടുത്തി മണ്ഡലം നിലനിര്‍ത്തിയത്.

പാര്‍ട്ടി എം.എല്‍.എമാരുടെ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തെ അഭിസംബോധന ചെയ്ത അജിത് പവാര്‍ ചില എംഎല്‍എമാര്‍ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിലേക്ക് കൂറുമാറാന്‍ ഒരുങ്ങുന്നുവെന്ന ഊഹാപോഹങ്ങള്‍ തള്ളിക്കളഞ്ഞു. എല്ലാ പാര്‍ട്ടി എം.എല്‍.എമാരും യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ഞങ്ങൾ പ്രതീക്ഷിച്ച ഫലങ്ങളിൽ എത്തിയില്ല. മഹാരാഷ്ട്രയിലെ ഫലങ്ങളിൽ ഞങ്ങൾക്ക് സന്തോഷമില്ല. ഫലത്തിൻ്റെ ഉത്തരവാദിത്തം എനിക്കാണ്‌. പൊതു ഫലം ഞാൻ അംഗീകരിക്കണം. ഫലത്തിൻ്റെ മുഴുവൻ ഉത്തരവാദിത്തവും ഞാൻ ഏറ്റെടുക്കുന്നു. എല്ലാ എംഎൽഎമാരും ഞങ്ങളോടൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisment