/sathyam/media/media_files/SzBDPvxL0THd6MbVVYFy.jpg)
മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖ് ശനിയാഴ്ചയാണ് മുംബൈയിലെ എംഎല്‍എ മകന്റെ ബാന്ദ്ര ഓഫീസിന് പുറത്ത് വെടിയേറ്റ് മരിച്ചത്.
വെടിയേറ്റ ബാബ സിദ്ദിഖിനെ ലീലാവതി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരിച്ചിരുന്നു. അദ്ദേഹത്തിന് 66 വയസ്സായിരുന്നു.
ബാബ സിദ്ദിഖിന്റെ മകന്റെ ഓഫീസിന് സമീപത്തായിരുന്നു സംഭവം. ഇദ്ദേഹത്തിനെതിരെ അക്രമികള്‍ ആറ് തവണ വെടിയുതിര്‍ക്കുകയായിരുന്നു. ഇതില്‍ നാലെണ്ണം അദ്ദേഹത്തിന്റെ നെഞ്ചില്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്.
കൗമാരപ്രായത്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ബാബ സിദ്ദിഖ് ഫെബ്രുവരിയില്‍ 48 പാര്‍ട്ടി വിട്ട് അജിത് പവാറിന്റെ എന്‍സിപിയില്‍ ചേര്‍ന്നു.
ഭക്ഷണത്തിന്റെ രുചി കൂട്ടാന്‍ കറിവേപ്പില എങ്ങനെ ഉപയോഗിക്കുന്നു എന്നതായിരുന്നു കോണ്‍ഗ്രസിലെ തന്റെ അവസ്ഥെയെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. കോണ്‍ഗ്രസ് തന്നോട് അങ്ങനെയാണ് പെരുമാറിയിരുന്നതെന്നും 66 കാരനായ ബാബ സിദ്ദിഖ് പറഞ്ഞിരുന്നു.
സിദ്ദിഖിന്റെ മകന്‍ സീഷാന്‍ മുംബൈയിലെ ബാന്ദ്രയില്‍ (ഈസ്റ്റ്) നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ്. എന്നാല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആഗസ്റ്റില്‍ സീഷാനെ പുറത്താക്കിയിരുന്നു. നടന്‍ സല്‍മാന്‍ ഖാന്റെ വീടിന് പുറത്ത് വെടിവെപ്പ് നടന്ന് മാസങ്ങള്‍ക്ക് ശേഷമാണ് വെടിവെപ്പ് നടക്കുന്നത്.
ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ പങ്കെടുക്കുന്ന ഇഫ്താര്‍ പാര്‍ട്ടികളിലും സിദ്ദിഖ് പങ്കെടുക്കുന്നത് പതിവാണ്.