New Update
/sathyam/media/media_files/ojDWcC1bRePvLyLJTCc6.jpg)
താനെ: താനെയില്‍ നിന്ന് 5.6 കിലോഗ്രാം തിമിംഗല ഛര്‍ദിയുമായി മൂന്ന് പേര്‍ അറസ്‌റ്റില്‍.
Advertisment
അനിൽ ഭോസാലെ, അങ്കുഷ് ശങ്കർ മാലി, ലക്ഷ്‌മൺ ശങ്കർ പാട്ടീൽ എന്നിവരാണ് അറസ്‌റ്റിലായത്. ക്രൈംബ്രാഞ്ച് കല്യാൺ യൂണിറ്റാണ് ശനിയാഴ്‌ച മൂന്ന് പേരെ പിടികൂടിയത്.
ബദ്‌ലാപൂരിലേക്ക് കാറില്‍ തിമിംഗല ഛര്‍ദി കടത്തുമ്പോഴാണ് പ്രതികള്‍ പിടിയിലായത്. പിടികൂടിയ തിമിംഗല ഛർദിക്ക് വിപണിയിൽ 6.20 കോടിയോളം രൂപ വിലവരും.