15 ദിവസം മുമ്പ് വധഭീഷണി: ബാബ സിദ്ദിഖിന്റെ സുരക്ഷ വൈ കാറ്റഗറിയിലേക്ക് മാറ്റിയിരുന്നുവെന്ന് പൊലീസ്: പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഏക്‌നാഥ് ഷിന്‍ഡെ

മുംബൈയിലെ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. മൂന്നാം പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്, 

New Update
Baba Siddique

മുംബൈ:  ശനിയാഴ്ച രാത്രിയാണ് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ബാബ സിദ്ദിഖ് മുംബൈയില്‍ മൂന്ന് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.

Advertisment

നിര്‍മല്‍ നഗറിലെ കോള്‍ഗേറ്റ് ഗ്രൗണ്ടിന് സമീപമുള്ള മകന്‍ സീഷാന്‍ സിദ്ദിഖിയുടെ ഓഫീസിന് പുറത്ത് വെച്ചാണ് ബാബ സിദ്ദിഖ് ആക്രമിക്കപ്പെട്ടത്. മുന്‍ മന്ത്രിയെ ലീലാവതി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. ഇത് അങ്ങേയറ്റം നിര്‍ഭാഗ്യകരമായ സംഭവമാണ്. രണ്ട് പേര്‍ അറസ്റ്റിലായി, പ്രതികള്‍ യുപി, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. മൂന്നാം പ്രതി ഒളിവിലാണെന്നും ഷിന്‍ഡെ പറഞ്ഞു.

ക്രമസമാധാനം കൈയിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മുംബൈ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൂന്നാം പ്രതിയെ മുംബൈ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

15 ദിവസം മുമ്പ് സിദ്ദിഖിന്റെ ജീവന് ഭീഷണിയുണ്ടായിരുന്നുവെന്നും തുടര്‍ന്ന് സുരക്ഷ വൈ കാറ്റഗറിയിലേക്ക് ഉയര്‍ത്തിയിരുന്നതായും പോലീസ് പറഞ്ഞു.

മഹാരാഷ്ട്രയിലെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. 

അതെസമയം ബാബ സിദ്ദിഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി സംബന്ധിച്ച് മുംബൈ പോലീസ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ഹരിയാനയില്‍ നിന്നുള്ള ഗുര്‍മൈല്‍ ബല്‍ജിത് സിംഗ് (23 ), ഉത്തര്‍പ്രദേശില്‍ നിന്നുള്ള ധര്‍മരാജ് രാജേഷ് കശ്യപ് (19 ) എന്നിവരാണ് പ്രതികളെന്നും പൊലീസ് വ്യക്തമാക്കി.

മുംബൈയിലെ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. മൂന്നാം പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്, 

Advertisment