ബാബ സിദ്ദിഖിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധം: വെളിപ്പെടുത്തലുമായി അറസ്റ്റിലായ ലോറന്‍സ് ബിഷ്ണോയി സംഘാംഗം

ലോറന്‍സ് ബിഷ്ണോയ്-ഹാഷിം ബാബ സംഘവുമായി ബന്ധമുള്ള രാജു എന്ന യോഗേഷ് (26) ആണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 

New Update
Baba Siddique

മുംബൈ:  കൊല്ലപ്പെട്ട എന്‍സിപി നേതാവും മുന്‍ മഹാരാഷ്ട്ര മന്ത്രിയുമായ ബാബ സിദ്ദിഖിന് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് അറസ്റ്റിലായ ലോറന്‍സ് ബിഷ്ണോയി സംഘാഗത്തിന്റെ വെളിപ്പെടുത്തല്‍.

Advertisment

ലോറന്‍സ് ബിഷ്ണോയ്-ഹാഷിം ബാബ സംഘവുമായി ബന്ധമുള്ള രാജു എന്ന യോഗേഷ് (26) ആണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 

ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് ഏരിയയില്‍ ജിം ഉടമ നാദിര്‍ഷായെ കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. ഒക്ടോബര്‍ 12ന് നടന്ന സിദ്ദിഖിന്റെ കൊലപാതകവുമായി ഇയാള്‍ക്ക് ബന്ധമില്ല.

ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലിന്റെയും മഥുര പോലീസിന്റെയും സംയുക്ത സംഘവുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് രാജുവിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശം ഒരു പിസ്റ്റള്‍, വെടിമരുന്ന്, മോട്ടോര്‍ സൈക്കിള്‍ എന്നിവ പിടിച്ചെടുത്തിരുന്നു.

ഏറ്റുമുട്ടലില്‍ കാലിന് വെടിയേറ്റ രാജുവിനെ മഥുരയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച ആശുപത്രിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് രാജു സിദ്ദിഖിനെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.

Advertisment