ബാബ സിദ്ദിഖ് വധം: എന്‍സിപി നേതാവിന് സുരക്ഷയൊരുക്കിയ പൊലീസ് കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്തു

ഒക്ടോബര്‍ 12ന് മുംബൈയിലെ നിര്‍മല്‍ നഗറിലെ മകന്റെ ഓഫീസിന് പുറത്താണ് ബാബ സിദ്ദിഖിന് വെടിയേറ്റ് വീണത്.

New Update
baba siddique ncp.jpg

മുംബൈ:  അക്രമികളുടെ വെടിയേറ്റ് മരിച്ച എന്‍സിപി നേതാവ് ബാബ സിദ്ദിഖിന് സുരക്ഷയൊരുക്കിയിരുന്ന പോലീസ് കോണ്‍സ്റ്റബിള്‍ ശ്യാം സോനവാനെ സസ്പെന്‍ഡ് ചെയ്തു. സംഭവസമയത്തെ അശ്രദ്ധയ്ക്കും നിഷ്‌ക്രിയത്വത്തിനുമാണ് നടപടി.

Advertisment

ബാബ സിദ്ദിഖിന് നേരെ വെടിയുതിര്‍ത്തപ്പോള്‍ തനിക്ക് വേഗത്തില്‍ പ്രതികരിക്കാന്‍ കഴിഞ്ഞില്ലെന്നും ആ സമയത്ത് പടക്കങ്ങള്‍ പൊട്ടിച്ചിരുന്നതിനാല്‍ ആളുകള്‍ വെടിയുതിര്‍ക്കുന്നത് കാണാന്‍ കഴിഞ്ഞില്ലെന്നും സോനവാനെ അവകാശപ്പെട്ടിരുന്നു.

ഒക്ടോബര്‍ 12ന് മുംബൈയിലെ നിര്‍മല്‍ നഗറിലെ മകന്റെ ഓഫീസിന് പുറത്താണ് ബാബ സിദ്ദിഖിന് വെടിയേറ്റ് വീണത്. മുംബൈ ലീലാവതി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Advertisment