/sathyam/media/media_files/SQb3pm6JK1kCcTpc1lpW.jpg)
മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികള്‍ ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ പെട്ടവരാണെന്ന് സൂചന.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന കൊലപാതകത്തിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്ണോയി സംഘം ഇതുവരെ സമ്മതിച്ചിട്ടില്ലെങ്കിലും ഈ അവകാശവാദം പോലീസിന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അജിത് പവാര്‍ വിഭാഗത്തിലെ നേതാവും ബാന്ദ്ര ഈസ്റ്റില്‍ നിന്ന് മൂന്ന് തവണ മുന്‍ എംഎല്‍എയുമായ ബാബ സിദ്ദിഖ് (66) ഇന്നലെ രാത്രിയാണ് ബാന്ദ്രയില്‍ വെടിയേറ്റ് മരിച്ചത്.
മകന്റെ ഓഫീസിനടുത്ത് വെച്ച് സിദ്ദിഖിന് നേരെ ആറ് തവണയാണ് വെടിയുതിര്‍ത്തത്. ഇതില്‍ നാലെണ്ണം നെഞ്ചില്‍ പതിച്ചു. ക്വട്ടേഷന്‍ കൊലപാതകമാണെന്നാണ് സംശയിക്കുന്നത്. പോലീസ് കേസ് അന്വേഷിക്കാന്‍ നാല് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.