ബാബ സിദ്ദിഖിനെ വെടിവയ്ക്കും മുമ്പ് അക്രമികള്‍ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയിയുമായി സംസാരിച്ചു: പ്രതികള്‍ ഒന്നിലധികം സ്നാപ്ചാറ്റ് അക്കൗണ്ടുകള്‍ ഉപയോഗിച്ച് അന്‍മോളുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് പൊലീസ്

പ്രതികള്‍ സ്നാപ്ചാറ്റ് വഴി പരസ്പരം ബന്ധപ്പെട്ടിരുന്നു, സന്ദേശം ലഭിച്ചാല്‍ ഉടന്‍ തന്നെ അത് ഡിലീറ്റ് ചെയ്യുമായിരുന്നു.

New Update
Baba Siddique

മുംബൈ: എന്‍സിപി നേതാവ് ബാബ സിദ്ദിഖിനെ വെടിവയ്ക്കും മുമ്പെ അക്രമികള്‍ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയിയുമായി ബന്ധപ്പെട്ടിരുന്നതായി പൊലീസ്. പ്രതികള്‍ ഒന്നിലധികം സ്നാപ്ചാറ്റ് അക്കൗണ്ടുകള്‍ ഉപയോഗിച്ച് അന്‍മോളുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. 

Advertisment

അതെസമയം കൊലപാതകത്തിന് പിന്നിലെ കാരണം അജ്ഞാതമായി തുടരുകയാണ്. മകന്‍ സീഷാന്‍ സിദ്ദിഖിന്റെ ഓഫീസിന് പുറത്താണ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചത്.

നടന്‍ സല്‍മാന്‍ ഖാനുമായുള്ള അടുത്ത ബന്ധമാണ് സിദ്ദിഖിന്റെ കൊലപാതകത്തിന് കാരണമായതെന്നും ദാവൂദ് ഇബ്രാഹിമിനെപ്പോലുള്ള അധോലോക വ്യക്തികളുമായി സിദ്ദിഖിന് ബന്ധമുണ്ടെന്നും സംഘത്തിലെ ഒരാള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അവകാശപ്പെട്ടിരുന്നു.

കാനഡയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള പ്രതികളുമായി അന്‍മോല്‍ ബന്ധപ്പെട്ടിരുന്നതായും പ്രതിയില്‍ നിന്ന് നാല് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തതായും പോലീസ് പറഞ്ഞു. പ്രതികള്‍ സ്നാപ്ചാറ്റ് വഴി പരസ്പരം ബന്ധപ്പെട്ടിരുന്നു, സന്ദേശം ലഭിച്ചാല്‍ ഉടന്‍ തന്നെ അത് ഡിലീറ്റ് ചെയ്യുമായിരുന്നു.

അറസ്റ്റിലായ പ്രതിയുടെ സ്നാപ്ചാറ്റ് സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് സിദ്ധിഖിനെ വെടിവച്ചവരും പ്രവീണ്‍ ലോങ്കറും അന്‍മോല്‍ ബിഷ്ണോയിയുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയതെന്ന് മുംബൈ പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.

Advertisment