/sathyam/media/media_files/2024/10/25/1fX7TwEVCxmCdJ8IZ08I.jpg)
മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖിന്റെ മകന്‍ സീഷന്‍ സിദ്ദിഖ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി വിഭാഗത്തില്‍ ചേര്‍ന്നു.
മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്തു എന്നാരോപിച്ച് ഓഗസ്റ്റില്‍ അദ്ദേഹത്തെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ ഈ ആരോപണം സീഷന്‍ നേരത്തെ നിഷേധിച്ചിരുന്നു.
2019-ല്‍ താന്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച വന്ദ്രേ ഈസ്റ്റ് മണ്ഡലത്തില്‍ നിന്ന് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് സീഷന്‍ പറഞ്ഞു. വികാരനിര്‍ഭരമായ നിമിഷമാണിതെന്നും സീഷന്‍ വിശേഷിപ്പിച്ചു.
എനിക്കും എന്റെ കുടുംബത്തിനും ഇതൊരു വൈകാരിക ദിനമാണ്. ഈ ദുഷ്‌കരമായ സമയങ്ങളില്‍ എന്നില്‍ വിശ്വസിച്ചതിന് അജിത് പവാര്‍, പ്രഫുല്‍ പട്ടേല്‍, സുനില്‍ തത്കരെ എന്നിവരോട് നന്ദി പറയുന്നു.
എനിക്ക് വാന്ദ്രേ ഈസ്റ്റില്‍ നിന്ന് നോമിനേഷന്‍ ലഭിച്ചു. എല്ലാവരുടെയും സ്‌നേഹത്തോടും പിന്തുണയോടും കൂടി ഞാന്‍ വാന്ദ്രെ ഈസ്റ്റില്‍ വീണ്ടും വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, അദ്ദേഹം പറഞ്ഞു.