എന്റെ സിരകളില്‍ ഒഴുകുന്നത് സിംഹത്തിന്റെ രക്തം, എന്നെ ഭയപ്പെടുത്താന്‍ കഴിയില്ല: വധഭീഷണിയ്‌ക്കെതിരെ ബാബ സിദ്ദിഖിന്റെ മകന്‍

ഒക്ടോബര്‍ 12 ന് രാത്രി മുംബൈയിലെ ബാന്ദ്ര ഏരിയയിലെ സീഷന്‍ സിദ്ദിഖിന്റെ ഓഫീസിന് സമീപം വെച്ചാണ് മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖ് കൊല്ലപ്പെട്ടത്.

New Update
Baba Siddique

മുംബൈ: തന്റെ പിതാവിന്റെ ഘാതകരുടെ നോട്ടം തനിക്കു നേരെ തിരിഞ്ഞിരിക്കുകയാണെന്ന് കൊല്ലപ്പെട്ട എന്‍സിപി നേതാവ് ബാബ സിദ്ദിഖിന്റെ മകന്‍ സീഷന്‍ സിദ്ദിഖ്.

Advertisment

തന്റെ ഞരമ്പുകളില്‍ ഒഴുകുന്നത് ഒരു സിംഹത്തിന്റെ രക്തം ആയതിനാല്‍ തന്നെ ഭയപ്പെടുത്താനാവില്ലെന്നും സീഷന്‍ പറഞ്ഞു.

ഒക്ടോബര്‍ 12 ന് രാത്രി മുംബൈയിലെ ബാന്ദ്ര ഏരിയയിലെ സീഷന്‍ സിദ്ദിഖിന്റെ ഓഫീസിന് സമീപം വെച്ചാണ് മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖ് കൊല്ലപ്പെട്ടത്.

അവര്‍ എന്റെ അച്ഛനെ നിശബ്ദനാക്കി. പക്ഷേ, അദ്ദേഹം ഒരു സിംഹമാണെന്ന കാര്യം അവര്‍ മറന്നു, ഞാന്‍ അദ്ദേഹത്തിന്റെ പോരാട്ട വീര്യം എന്റെ ഉള്ളിലും അദ്ദേഹത്തിന്റെ രക്തം എന്റെ സിരകളിലും വഹിക്കുന്നു. അദ്ദേഹം നീതിക്ക് വേണ്ടി നിലകൊണ്ടു, മാറ്റത്തിന് വേണ്ടി പോരാടി, അചഞ്ചലമായ ധൈര്യത്തോടെ വെല്ലുവിളികളെ അതിജീവിച്ചു- സീഷന്‍ സിദ്ദിഖ് എക്‌സില്‍ കുറിച്ചു.

അദ്ദേഹത്തെ ഇല്ലാതാക്കിയവര്‍ വിജയിച്ചുവെന്ന് കരുതി എന്റെ നേരെ തിരിഞ്ഞിരിക്കുന്നു, അവരോട് ഞാന്‍ പ്രഖ്യാപിക്കുന്നു: ഒരു സിംഹത്തിന്റെ രക്തമാണ് എന്റെ സിരകളില്‍ ഒഴുകുന്നത്.

ഭയപ്പെടാതെ, തളരാതെ ഞാന്‍ ഇപ്പോഴും ഇവിടെയുണ്ട്. ഈ പോരാട്ടം അവസാനിച്ചിട്ടില്ല. ഇന്ന് അദ്ദേഹം നിന്നിടത്ത് ഞാന്‍ ജീവനോടെ നില്‍ക്കുന്നു. വാന്ദ്രെ ഈസ്റ്റിലെ എന്റെ ജനങ്ങള്‍ക്കൊപ്പം ഞാന്‍ എപ്പോഴും ഉണ്ടാകും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment