Advertisment

16 പേര്‍ മരിക്കാനിടയായ മുംബൈ പരസ്യ ബോര്‍ഡ് ദുരന്തത്തില്‍ ഇഗോ മീഡിയ കമ്പനി ഉടമ ഭാവേഷ് ഭിൻഡെ അറസ്റ്റിൽ

അനധികൃതമായാണ് പരസ്യബോര്‍ഡ് സ്ഥാപിച്ചിരുന്നത്. 120 അടി വലുപ്പമുള്ള പരസ്യബോർഡ് അനുമതിയില്ലാതെ സ്ഥാപിച്ച ഭാവേഷ് ഭിൻഡെ മുൻപും ഒട്ടേറെ ചട്ടലംഘനങ്ങൾ നടത്തിയിട്ടുണ്ട്. 

New Update
bhavesh bhinde

മുംബൈ: ഹോർഡിങ് തകർന്നുവീണ് 16 പേർ മരിച്ച സംഭവത്തിൽ ഇഗോ മീഡിയ കമ്പനി ഉടമ ഭാവേഷ് ഭിൻഡെ അറസ്റ്റിൽ. ദുരന്തത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. രാജസ്ഥാനിലെ ഉദയ്പൂരില്‍നിന്നാണ് മുംബൈ പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. 

Advertisment

അപകടത്തിൽ നിരവധിപ്പേർക്കു പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ കനത്തമഴയില്‍, ഘാട്‌കോപ്പറില്‍ സ്ഥാപിച്ചിരുന്ന 100 അടിയുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീഴുകയായിരുന്നു.  

അനധികൃതമായാണ് പരസ്യബോര്‍ഡ് സ്ഥാപിച്ചിരുന്നത്. 120 അടി വലുപ്പമുള്ള പരസ്യബോർഡ് അനുമതിയില്ലാതെ സ്ഥാപിച്ച ഭാവേഷ് ഭിൻഡെ മുൻപും ഒട്ടേറെ ചട്ടലംഘനങ്ങൾ നടത്തിയിട്ടുണ്ട്. 

Advertisment