മുംബൈ: മുംബൈ ഘാട്‌കോപ്പറില്‍ ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് കൂറ്റൻ പരസ്യബോർഡ് വീണ് മൂന്നുപേർ മരിച്ചു. 59 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.
നിരവധിപേര്‍ പരസ്യബോര്‍ഡിനടിയില്‍ കുടുങ്ങിയതായി സംശയിക്കുന്നുണ്ട്. പെട്രോൾ പമ്പിന് എതിർ വശത്തുള്ള പടുകൂറ്റൻ പരസ്യബോർഡാണ് തകർന്നു വീണത്. വാഹനങ്ങളടക്കം ബോര്‍ഡിനടിയില്‍ കുടുങ്ങിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണസേന സ്ഥലത്തെത്തി.