ബിജെപി നേതാവിനെ ഭര്‍ത്താവ് തല്ലിക്കൊന്നു; മൃതദേഹം നദിയില്‍ എറിഞ്ഞെന്ന് പോലീസ്

ബിജെപി നേതാവിനെ ഭര്‍ത്താവ് തല്ലിക്കൊന്നു; മൃതദേഹം നദിയില്‍ എറിഞ്ഞെന്ന് പോലീസ്

New Update
sana

മുംബൈ: മഹാരാഷ്ട്ര ബിജെപിയിലെ ന്യൂനപക്ഷ വിഭാഗം മേധാവി സന ഖാന്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി സന ഖാനെ കാണാനില്ലായിരുന്നു. ജബല്‍പൂര്‍ പോലീസും നാഗ്പൂര്‍ പോലീസും നടത്തിയ സംയുക്ത അന്വേഷണത്തില്‍ സനയുടെ ഭര്‍ത്താവായ അമിത് ഷായെ അറസ്റ്റ് ചെയ്തു.

Advertisment

അമിതിനെ കാണാന്‍ നാഗ്പൂരില്‍ നിന്ന് മധ്യപ്രദേശിലെ ജബല്‍പൂരിലേക്ക് പോയ സന തിരികെ എത്തിയിരുന്നില്ല. മദ്യ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്ന അമിത്ഷാ ജബല്‍പൂരിന് സമീപം വഴിയോരക്കട നടത്തിയിരുന്നു. 

ചോദ്യം ചെയ്യലില്‍ സന ഖാനെ കൊലപ്പെടുത്തിയതായി അമിത് സമ്മതിച്ചു. വീട്ടില്‍ വെച്ച് സനയെ മര്‍ദ്ദിച്ചിരുന്നെന്നും ഇതാണ് മണത്തിലേക്ക് നയിച്ചതെന്നും പ്രതി മൊഴി നല്‍കി. ശേഷം ജബല്‍പൂരില്‍ നിന്ന് ഏകദേശം 45 കിലോമീറ്റര്‍ അകലെയുള്ള ഹിരണ്‍ നദിയില്‍ മൃതദേഹം വലിച്ചെറിഞ്ഞെന്നും ഇയാള്‍ പറഞ്ഞു. പ്രതിയുമായി കുറ്റകൃത്യം നടന്ന സ്ഥലത്ത് പോലീസ് അന്വേഷണം നടത്തി. 

സനയും അമിതുമായി പണത്തെ ചൊല്ലി ഏറെ നാളായി തര്‍ക്കം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. അമിതിനെ കാണാന്‍ സന നാഗ്പൂരില്‍ നിന്ന് ജബല്‍പൂരിലേക്ക് വന്നിരുന്നു.

 

Advertisment