കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസ്: ബിഷ്ണോയ് സംഘത്തോട് സല്‍മാന്‍ ഖാന്‍ മാപ്പ് പറയണമെന്ന് ബിജെപി നേതാവ്

നടന്‍ സല്‍മാന്‍ ഖാനെതിരെ ലോറന്‍സ് ബിഷ്ണോയ് സംഘം ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ബിജെപി നേതാവ് ഇക്കാര്യം ആവശ്യപ്പെട്ടത്.

New Update
Salman

മുംബൈ:  1998ല്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബിഷ്ണോയി സമൂഹത്തോട് നടന്‍ മാപ്പ് പറയണമെന്ന് മുന്‍ ബിജെപി എംപി ഹര്‍നാഥ് സിംഗ് യാദവ് ആവശ്യപ്പെട്ടു.

Advertisment

നടന്‍ സല്‍മാന്‍ ഖാനെതിരെ ലോറന്‍സ് ബിഷ്ണോയ് സംഘം ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ബിജെപി നേതാവ് ഇക്കാര്യം ആവശ്യപ്പെട്ടത്.

1998ല്‍ രാജസ്ഥാനില്‍ ഹം സാത്ത് സാത്ത് ഹേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് കൃഷ്ണമൃഗങ്ങളെ സല്‍മാന്‍ വേട്ടയാടി കൊന്നുവെന്നായിരുന്നു ആരോപണം.

 സംഭവം വ്യാപകമായ രോഷത്തിന് കാരണമായി. ബിഷ്ണോയ് സമൂഹം കൃഷ്ണമൃഗത്തെ ആരാധിക്കുന്നവരാണ്. 2018ല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ബിഷ്ണോയ് സമുദായാംഗമായ ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്നോയ് നടനെതിരെ വധഭീഷണി മുഴക്കിയിരുന്നു.

Advertisment