/sathyam/media/media_files/2024/11/01/PokCw1LNQJS37goOoGP5.jpg)
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് 20 ദിവസം മാത്രം ബാക്കി നില്‍ക്കെ മാഹിം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തില്‍ ധാരണയായതായി റിപ്പോര്‍ട്ട്.
മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) തലവന്‍ രാജ് താക്കറെയുടെ മകന്‍ അമിത് താക്കറെ, ശിവസേനയുടെ സിറ്റിംഗ് എംഎല്‍എ സദാ സര്‍വങ്കര്‍, ശിവസേനയുടെ (യുബിടി) മഹേഷ് സാവന്ത് എന്നിവര്‍ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് മണ്ഡലം ഒരുങ്ങുന്നത്.
ബിജെപി അമിത് താക്കറെയ്ക്കാണ് പിന്തുണ വാഗ്ദാനം ചെയ്തത്. സഖ്യകക്ഷിയായ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന തങ്ങളുടെ സിറ്റിംഗ് എംഎല്‍എയെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയും ഇരു പാര്‍ട്ടികളും തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തതോടെ പ്രതിസന്ധി രൂക്ഷമായിരുന്നു.
ഏകനാഥ് ഷിന്‍ഡെയുടെ ശിവസേന അമിത് താക്കറെക്ക് അനുകൂലമായി എം.എല്‍.എ സര്‍വങ്കറിനെ സീറ്റില്‍ നിന്ന് പിന്‍വലിക്കുമെന്നാണ് ബി.ജെ.പി പ്രതീക്ഷിച്ചിരുന്നത്.
ഇക്കാര്യത്തില്‍ ഷിന്‍ഡെയുമായി ധാരണയിലെത്തിയതായി ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെങ്കില്‍ തങ്ങളുടെ വോട്ടുകള്‍ ഉദ്ധവ് വിഭാഗത്തിലേക്ക് മാറിയേക്കുമെന്നാണ് ശിവസേന നേതാക്കള്‍ വാദിക്കുന്നത്.
തല്‍ഫലമായാണ് സര്‍വങ്കര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. മാഹിം മത്സരത്തില്‍ നിന്ന് മകന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനും ശിവസേനയെ പിന്തുണയ്ക്കാനും സര്‍വങ്കര്‍ ബുധനാഴ്ച രാജ് താക്കറെയോട് അഭ്യര്‍ത്ഥിച്ചിരുന്നു.