New Update
/sathyam/media/media_files/YVH2zlU9iGZk56wdr5II.jpg)
മുംബൈ: ബിജെപി അംഗത്വം സ്വീകരിച്ച് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന അശോക് ചവാൻ. ഉച്ചയ്ക്ക് മുംബൈയിലെ ബിജെപി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ആയിരുന്നു അദ്ദേഹം അംഗത്വം സ്വീകരിച്ചത്.
Advertisment
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്‌നാവിസ് അശോക് ചവാനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. മറ്റ് മുതിർന്ന ബിജെപി നേതാക്കളും പരിപാടിയിൽ പങ്കെടുത്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ തുടരുന്ന വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നതിന് വേണ്ടിയാണ് ബിജെപിയിൽ ചേർന്നത് എന്ന് അംഗത്വം സ്വീകരിച്ചതിന് പിന്നാലെ അശോക് ചവാൻ പറഞ്ഞു.
തനിക്ക് പാർട്ടിയുടെ ഒരു പദവിയും ആവശ്യമില്ല. ഒന്നും കണ്ടുകൊണ്ടല്ല ബിജെപിയിൽ ചേർന്നത്. 38 വർഷത്തെ രാഷ്ട്രീയ ജീവിതത്തിലെ പുതിയ തുടക്കമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.