മുംബൈ: മുംബൈയിലെ അമരാവതി സെന്‍ട്രല്‍ ജയിലില്‍ സ്‌ഫോടനം. സംഭവത്തെ തുടര്‍ന്ന് ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്ലാസ്റ്റിക് ബോളുകളിലുള്ള രണ്ട് സ്ഫോടക വസ്തു ജയിലിനുള്ളിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
വിവരമറിഞ്ഞ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും അമരാവതി സിപി-ഡിസിപിയും ബോംബ് സ്‌ക്വാഡും സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്.
നാടന്‍ ബോംബ് ഉപയോഗിച്ചാണ് സ്ഫോടനം നടന്നത് എന്നാണ് പ്രാഥമിക നിഗമനം. അമരാവതി സെന്‍ട്രല്‍ ജയിലിലെ ആറ്, ഏഴ് ബാരക്കുകള്‍ക്ക് പുറത്താണ് സ്‌ഫോടനം നടന്നത്. ശനിയാഴ്ച്ച 8.30ഓടെയാണ് സ്ഫോടനം ഉണ്ടായത്.
പ്ലാസ്റ്റിക് പന്തിന്റെ ആകൃതിയിലുള്ള ബോംബാണ് കണ്ടെത്തിയത് എന്ന് അമരാവതി പൊലീസ് കമ്മീഷണര്‍ നവിന്‍ചന്ദ്ര റെഡ്ഡി അറിയിച്ചു. ജയിലിനുള്ളിലേക്ക് ബോംബ് എറിഞ്ഞതിന് പിന്നിലെ കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.