/sathyam/media/media_files/2024/10/17/QXMl96RQHjmKYT1PwlkJ.jpg)
മുംബൈ: പതിനേഴുകാരിയായ മകളെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ പിതാവിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു,
ഒരു വര്‍ഷത്തോളമായി ഇയാള്‍ ജയിലിലായിരുന്നു. പ്രതിയും മുന്‍ ഭാര്യയും പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടിയിരുന്നു. പുനര്‍വിവാഹത്തിന് ശേഷം ഇവര്‍ക്കിടയില്‍ സാമ്പത്തിക അഭിപ്രായവ്യത്യാസങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.
കഴിഞ്ഞ വര്‍ഷം താനെയിലെ മുംബ്ര പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മകളെ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരുന്നത്.
ആരോപണങ്ങള്‍ തെറ്റാണെന്നും കേസ് വൈവാഹിക തര്‍ക്കത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാണെന്നും പ്രതിയുടെ അഭിഭാഷകന്‍ മുഹമ്മദ് സൈന്‍ ഖാന്‍ വാദിച്ചു.
വൈദ്യപരിശോധനയ്ക്കിടെയും മജിസ്ട്രേറ്റിന് മുമ്പാകെയും ഇരയുടെ മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിയും മുന്‍ ഭാര്യയും തമ്മിലുള്ള സാമ്പത്തിക തര്‍ക്കങ്ങളാണ് കേസിലേക്ക് നയിച്ചതെന്നും അഭിഭാഷകന്‍ അവകാശപ്പെട്ടു. തുടര്‍ന്നാണ് കോടതി ജാമ്യം അനുവദിച്ചത്.