New Update
/sathyam/media/media_files/bItl4fS8Isq4dg6IjjEP.jpg)
മുംബൈ: മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പുതുതായി നിയമിതരായ 7 എംഎല്‍സിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നല്‍കിയ ഹര്‍ജി മുംബൈ ഹൈക്കോടതി തള്ളി.
Advertisment
ഹര്‍ജി മുംബൈ ഹൈക്കോടതി തള്ളിയതിനാല്‍ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ഡെപ്യൂട്ടി സ്പീക്കര്‍ നീലം ഗോര്‍ഹെ പുതിയതായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഏഴ് എംഎല്‍സിമാര്‍ക്ക് ഉടന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.
ഏഴ് പേരുകളില്‍ മൂന്ന് പേര്‍ ബിജെപിയില്‍ നിന്നാണ്. ഏകനാഥ് ഷിന്‍ഡെയുടെ ശിവസേനയ്ക്കും എന്‍സിപിക്കും രണ്ടുവീതം എംഎല്‍സിമാരരെ ലഭിച്ചു.