New Update
/sathyam/media/media_files/SCuFEUfYNAWzFDRuZF8z.jpg)
മുംബൈ : നവി മുംബൈയിലെ ബേലാപൂരിൽ നാല് നില കെട്ടിടം തകർന്നുവീണു. ഒരാളെ കാണാതായി. രണ്ട് പേരെ ഇതിനോടകം രക്ഷപ്പെടുത്തിയതായി എൻഡിആർഎഫ് സംഘം അറിയിച്ചു. ഇന്ന് (ജൂലൈ 27) പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.
Advertisment
അപകടത്തെ തുടര്‍ന്ന് ദുരന്ത നിവാരണ സേനയും അഗ്നിശമന സേനയും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
കാണാതായ ആളെ കണ്ടെത്താനുളള തെരച്ചില്‍ തുടരുകയാണ്. കൂടുതൽ വിവരങ്ങള്‍ ലഭ്യമല്ല.